BHD 1.090
'കൈക്കുടന്നയിൽ കോരിക്കുടിക്കാവുന്ന കാറ്റ്' എന്ന വാല്മീകിയുടെ പ്രയോഗവൈചിത്ര്യത്തിൽനിന്നു കടംകൊണ്ട്, 'സ്പർശിച്ചാസ്വദിക്കാവുന്ന കവിത' എന്നൊരു സങ്കല്പമുണ്ടാക്കാമെങ്കിൽ ആ സങ്കല്പത്തോടേറ്റവുമടുക്കുന്ന നവീന മലയാളകവിത സുഗതയുടേതായിരിക്കും. ...സുഗതകുമാരിയുടെ കൃതികളിൽ മലരും മണവുംപോലെ, തേനും സ്വാദുംപോലെ വസ്തുഭാവങ്ങൾ ഇഴുകിച്ചേർന്നിരിക്കുന്നു. ഭാവപ്രകടനോപായങ്ങളായ വസ്തുജാതം വൃക്ഷങ്ങളിൽ പൂക്കളെന്നപോലെ യഥാസ്ഥാനം വന്നുനിരക്കുന്നു. അനായാസമായ ആ സ്ഥാനോചിതാഗമംകൊണ്ട് ഭാവചടുലത ഏറ്റവും സ്വച്ഛന്ദവും വിചിത്രസുന്ദരവുമായിത്തീരുന്നു. പ്രൊഫ. എൻ. കൃഷ്ണപിള്ള
Language
Author : Sugathakumari
Edition : 8
Publisher : DC Books
Catagory : Poetry
Publication Year : 2016
Number of pages : 102
Language : Malayalam