1640277996R7o51Y3r0Y2jOhYmFNvgYEzJpL7sK4yrRrFC86CB.png
1640277996R7o51Y3r0Y2jOhYmFNvgYEzJpL7sK4yrRrFC86CB.png

MAYYAZHIPPUZHAYUDE THEERANGALIL

Rating 0 | 0 Reviews

BHD 3.390

Product Details

മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദൻ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി. മലയാളത്തിന്റെ മാസ്റ്റർപീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവൽ അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്. മയ്യഴിയിൽ ഇന്റർമീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയിൽനിന്ന് ബക്കലോറയ പരീക്ഷയും പാസായ ദാസന് മയ്യഴിയിൽ സർക്കാർ ജോലിയിൽ പ്രവേശിക്കാനോ ഫ്രാൻസിൽ ഉപരിപഠനത്തിന് ചേരാനോ അവസരമുണ്ടായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന കുഞ്ഞനന്തൻ മാസ്റ്ററുടെ സ്വാധീനത്തിൽ ദാസൻ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രവർത്തനമാരംഭിച്ചു. 1948-ൽ നടന്ന വിമോചന സമരം പരാജയപ്പെട്ടപ്പോൾ ഒളിവിൽ പോയ ദാസന് പിന്നീട് പന്ത്രണ്ട് വർഷം തടവ് അനുഭവിക്കേണ്ടി വന്നു. 1954-ൽ ഫ്രഞ്ച് സർക്കാർ മയ്യഴി വിട്ടതോടെ ദാസൻ ജയിൽ മോചിതനായി. മറ്റൊരു വിവാഹമുറപ്പിക്കുന്നതിനെ തുടർന്ന്, ദാസന്റെ കാമുകി ചന്ദ്രിക അപ്രത്യക്ഷയായി. ദാസനും അവളുടെ പാത പിന്തുടരുന്നു. പിന്നീട്, ദാസനും ചന്ദ്രികയും കടലിനു നടുവിൽ വെള്ളിയാങ്കല്ലുകൾക്കു മുകളിലെ തുമ്പികളായി മാറുകയാണ്.

Language

  • Specifications
  • Reviews
  • Size Chart

Specifications

Author : M. Mukunthan

Edition : 50

Publisher : DC Books

Catagory : Novel

Publication Year : 2021

Number of pages : 304

Language : Malayalam

Reviews

Size Chart